"പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാൽ ഉടനടി നടപടി"; മുഖ്യമന്ത്രി

"തീർത്തും ഒറ്റപ്പെട്ട സംഭവമാണെങ്കിലും സേനക്ക് അവമതിപ്പുണ്ടാക്കും"

Update: 2022-11-01 05:51 GMT
Editor : ijas

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാൽ ഉടനടി നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച പൊലീസെന്ന ഖ്യാതി നേടിയതാണ്. മികച്ച ക്രമസമാധാന നിലക്കുള്ള പുരസ്ക്കാരം പലതവണ കേരളത്തിന് ലഭിച്ചു. ഇലന്തൂർ നരബലി കൊലപാതകം തെളിയിച്ചതിലടക്കം പൊലീസിന്‍റെ അന്വേഷണ പാടവം കാണാനായി. എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശരിയല്ലാത്ത ചെയ്തികൾ ഉണ്ടാകുന്നതായും അത്തരം ചെയ്തികൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിന്‍റെ 67ആമത് രൂപീകരണ ദിനാഘോഷ പ്രസംഗത്തിലാണ് പൊലീസിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

Advertising
Advertising
Full View

നാടിന് ചേരാത്ത ജനത്തിന് അംഗീകരിക്കാനാകാത്ത ചെയ്തികളുണ്ടായാൽ വിമർശനം ഉണ്ടാകുമെന്നും തീർത്തും ഒറ്റപ്പെട്ട സംഭവമാണെങ്കിലും സേനക്ക് അവമതിപ്പുണ്ടാക്കും. പൊലീസ് സേന അത്തരം ചെയ്തികൾ അംഗീകരിക്കില്ല. അത്തരക്കാര്‍ സേനയുടെ ഭാഗമായി തുടരാൻ അർഹരല്ലെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവർ സംസ്ഥാനത്തുണ്ടെന്നും അവരെ നേരിടാൻ പൊലീസിൻ്റെ ചുറുചുറുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News