ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹരജി പരിഗണിക്കുന്നത്

Update: 2022-05-26 01:34 GMT
Editor : Lissy P | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകൾ ഹാജരാക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം വലിയ വിമർശനവും ഉന്നയിച്ചിരുന്നു.

വിചാരണക്കോടതിയുടെ നിലപാടുകൾക്കെതിരെ ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹരജി വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അതേ സമയം ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച. അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന നടിയുടെ പരാതി വിവാദം ആയിരിക്കെയാണ് കൂടിക്കാഴ്ച നടക്കുന്നത്.

Advertising
Advertising

സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News