കൊല്ലത്ത് പഞ്ചായത്ത്‌ കെട്ടിടത്തിൽ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിൽ പ്രതിഷേധം

പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തിൽ ഓഫീസ് തുടങ്ങിയത്

Update: 2023-12-13 02:08 GMT

ഇളമ്പള്ളൂർ പഞ്ചായത്ത്‌ കെട്ടിടത്തിലെ ഓഫീസ്

കൊല്ലം: കൊല്ലത്ത് ഇളമ്പള്ളൂർ പഞ്ചായത്ത്‌ കെട്ടിടത്തിൽ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിൽ പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തിൽ ഓഫീസ് തുടങ്ങിയത്. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്.

ഇളമ്പള്ളൂർ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു എന്നതാണ് പ്രതിപക്ഷതിന്റെ ആരോപണം. പഞ്ചായത്ത് കമ്മിറ്റിയുമായി ചർച്ച ചെയ്യാതെ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ മുറി നവ കേരള സദസ് മണ്ഡലം ഓഫീസ് ആക്കി. ഇതിനെതിരെയാണ് യുഡിഎഫ്, ബിജെപി അംഗങ്ങൾ രംഗത്തെത്തിയത്.

സർക്കാർ നിർദേശമനുസരിച്ച്, പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനപ്രകാരമാണ് മുറി അനുവദിച്ചതെന്നാണ് ഭരണസമിതി വിശദീകരണം. നവ കേരള സദസ്സിന് പഞ്ചായത്ത് 50,000 രൂപ നൽകുന്നതിനുള്ള തീരുമാനത്തെയും പ്രതിപക്ഷം എതിർക്കുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News