'ഖത്തറിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിക്കുക'; ഡിവൈഎഫ്‌ഐ

ഇസ്രായേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സെപ്തംബർ 11ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും

Update: 2025-09-10 12:34 GMT

തിരുവനന്തപുരം: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും അപലപനീയവുമാണെന്ന് ഡിവൈഎഫ്ഐ.

ഫലസ്തീൻ ജനതക്ക് നേരെ ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേൽ അതിൻ്റെ ഭീകരമുഖമാണ് ഖത്തറിനെ ആക്രമിച്ചതിലൂടെ കാണിച്ചിരിക്കുന്നത്. ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിൻ്റെ അതിർത്തി ഭേദിച്ച് ആക്രമണം നടത്തിയ ഇസ്രായേലിനെ, ലോക ഭീകരരാജ്യമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചു.

ഫലസ്തീന്‍, ലെബനാന്‍, സിറിയ, യെമന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഈ കാലയളവിൽ ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്. അമേരിക്കൻ പിന്തുണയോട് കൂടി ഇസ്രായേൽ തുടരുന്ന യുദ്ധവെറിക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും ഡിവൈഎഫ്എ വ്യക്തമാക്കി. 

Advertising
Advertising

ഖത്തറിൽ നടന്ന ഇസ്രായേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 11ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News