കാസര്‍കോട്-തലപ്പാടി ദേശീയപാതാ നിര്‍മാണത്തിനെതിരെ പ്രതിഷേധം

പ്രതിഷേധ റാലി എ.കെ.എം അഷ്‌റഫ് എംഎല്‍.എ റാലി ഉദ്ഘാടനം ചെയ്തു.

Update: 2022-09-11 13:41 GMT

കാസര്‍കോട്- തലപ്പാടി ദേശീയപാത നിര്‍മാണത്തിനെതിരെ പ്രതിഷേധം. ദേശീയപാതാ നിര്‍മാണത്തിലെ അശാസ്ത്രീയ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ റാലി നടന്നത്. ദേശീയപാതാ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുഞ്ചത്തൂരിലും ഉദ്യാപുരം പത്താംമൈലിലും അടിപ്പാത നിര്‍മിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുക, സര്‍വീസ് റോഡുകളും ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാന്‍ഡുകളും നിര്‍മിക്കുക, ബസ് വെയ്റ്റിങ് ഷെല്‍റ്ററുകളും ഫുട്പാത്തുകളും നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി.

തൂമിനാട് നിന്നാരംഭിച്ച റാലി ഉദ്യാപൂരം പത്താം മൈലില്‍ സമാപിച്ചു. പ്രതിഷേധ റാലി എ.കെ.എം അഷ്‌റഫ് എംഎല്‍.എ റാലി ഉദ്ഘാടനം ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News