കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും; നിർണായക തീരുമാനവുമായി പി.എസ്.സി

പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരുന്നതായി കമ്മീഷൻ

Update: 2023-01-24 02:34 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പരീക്ഷ നടത്തിപ്പിൽ നിർണായക തീരുമാനവുമായി കേരള പി.എസ്.സി. കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാതലത്തിലാണ് തീരുമാനം. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ഇത് ബാധിക്കുന്നുവെന്നും പി.എസ്.സി പറയുന്നു.

 പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. പരീക്ഷാകേന്ദ്രം ഒരുക്കാനും ,ഉത്തരക്കടലാസ്,ചോദ്യപേപ്പർ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാർഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്. ഇതോടുകൂടിയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പി.എസ്.സി തീരുമാനിച്ചത്.

Advertising
Advertising

പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്താനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻനൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നെന്നും അതുകൊണ്ടാണ് കർശന നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്നും പി.എസ്.സി  പറയുന്നു.



 ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നും ഉത്തരവിട്ടു.നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കായിരിക്കും ഇത് ബാധകമല്ലാത്തത്. അതിന് ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നതിൽ വിശദ പരിശോധന നടത്തുമെന്നും പി.എസ്.സി അറിയിച്ചു.


Full View





Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News