കെ.എം മാണിക്ക് ശാന്തി കൊടുത്തത് യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് ആണ്: പി.ടി തോമസ്

ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തള്ളാത്തത് മുന്‍ വിധിയോടെയാണ്. ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിധിവരും. ഇതിന് മുന്നോടിയായുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്.

Update: 2021-07-30 13:24 GMT

കെ.എം മാണിക്ക് ശാന്തി കൊടുക്കാത്തത് യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് ആണെന്ന് പി.ടി തോമസ് എം.എല്‍.എ. ജോസ് കെ മാണി ഇടത് മുന്നണിയില്‍ പോയപ്പോഴാണ് ശാന്തി കിട്ടാതായത്. കയ്യാങ്കളി കേസ് പോലീസിന് വിട്ടത് കെ.എം മാണിയുടെ അറിവോടെയാണ്. ആ കേസ് പിന്‍വലിക്കണമോ വേണ്ടയോ എന്ന് മാണി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തള്ളാത്തത് മുന്‍ വിധിയോടെയാണ്. ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിധിവരും. ഇതിന് മുന്നോടിയായുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുന്നേ നടക്കുന്ന പക്ഷിയാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News