പിണറായിസത്തിന്റെ തകര്‍ച്ച നിലമ്പൂരില്‍ നിന്നാരംഭിക്കുമെന്ന് പി.വി അന്‍വര്‍

താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും പി.വി അന്‍വര്‍

Update: 2025-06-21 10:55 GMT

നിലമ്പൂര്‍: പിണറായിസത്തിന്റെ തകര്‍ച്ച നിലമ്പൂരില്‍ നിന്നാരംഭിക്കുമെന്ന് പി.വി അന്‍വര്‍. താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും അങ്ങനെ സംഭവിക്കട്ടെയെന്നും പി.വി അന്‍വര്‍ പറഞ്ഞു. അവിടെ രണ്ട് പിണറായിമാരാണുള്ളത്, ഒന്ന് തെളിഞ്ഞ പിണറായിയും രണ്ട് ഒളിഞ്ഞ പിണറായിയും അന്‍വര്‍ പറഞ്ഞു. തനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെളിഞ്ഞ പിണറായി തോല്‍ക്കണമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, നിലമ്പൂരില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വസമുണ്ടെന്നും അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News