തിരുവമ്പാടിയിൽ കെഎംസിസി പരിപാടിയിൽ അതിഥിയായി പി.വി അൻവർ; ബന്ധമില്ലെന്ന് ലീഗ്
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അടക്കമുള്ളവർ പങ്കെടുക്കുമെന്ന് പരിപാടിയുടെ നോട്ടീസിൽ പറയുന്നുണ്ട്.
Update: 2025-06-14 07:08 GMT
കോഴിക്കോട്: തിരുവമ്പാടിയിൽ ഗ്ലോബൽ കെഎംസിസി പരിപാടിയിൽ അതിഥിയായി നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി അൻവർ. നാളെ നടക്കുന്ന തിരുവമ്പാടി പഞ്ചായത്ത് ജിസിസി കെഎംസിസി കുടുംബസംഗമത്തിലാണ് അൻവർ പങ്കെടുക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അടക്കമുള്ളവർ പങ്കെടുക്കുമെന്ന് പരിപാടിയുടെ നോട്ടീസിൽ പറയുന്നുണ്ട്. പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുന്ന ഘട്ടത്തിലാണ് ക്ഷണിച്ചതെന്നാണ് പരിപാടിയുടെ കൺവീനറുടെ വിശദീകരണം.
അതേസമയം പരിപാടിയുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് പറഞ്ഞു. പരിപാടിയിൽ ലീഗ് നേതാക്കൾ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.