പി.വി അൻവർ വിഷയം അടഞ്ഞ അധ്യായം: പി.കെ കുഞ്ഞാലിക്കുട്ടി

'നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം'

Update: 2025-06-01 06:32 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ്. ലീഗ് ഇന്ന് ചർച്ച ചെയ്യുന്നത് യുഡിഎഫിന് വിജയിക്കാനുള്ള സ്ട്രാറ്റജിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം,രാഹുൽ മാങ്കൂട്ടത്തിൽ-പി.വി അൻവർ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി.രാഹുലിൻ്റേത് അപക്വമായ നടപടിയെന്നും അൻവർ മത്സരിക്കാൻ ഉറപ്പിച്ച ഘട്ടത്തിലെ കൂടിക്കാഴ്ച അനാവശ്യമെന്നും നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. രാഹുൽ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്, രാഹുല്‍ പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കും'. വി.ഡി സതീശന്‍ പറഞ്ഞു.

'യുഡിഎഫ് നേതൃത്വം ഒരു തീരുമാനമെടുത്ത് ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്.ചർച്ച നടത്താൻ ഒരു ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അൻവറുമായി ചർച്ച നടത്താൻ എന്നെയാണ് ചുമതലപ്പെടുത്തിയത്.യുഡിഎഫിന്റെ അഭിമാനത്തിന്മേൽ പോറലേൽപ്പിച്ചുള്ള വിട്ടുവീഴ്ചക്കില്ല. ഒരു കോൺഗ്രസ് നേതാവും അൻവറുമായി ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News