'സിപിഒയെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകി'; സ്പാ ജീവനക്കാരിയുടെ മൊഴി പുറത്ത്

സുൽഫിക്കർ എന്നയാൾക്കാണ് ക്വട്ടേഷൻ നൽകിയത്

Update: 2025-11-26 07:24 GMT
Editor : Jaisy Thomas | By : Web Desk

 Photo| MediaOne

കൊച്ചി:  കൊച്ചിയിൽ സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ പാലാരിവട്ടം എസ്ഐ കെ.കെ. ബൈജുവിനെ വെട്ടിലാക്കി കൂട്ടു പ്രതിയുടെ മൊഴി. സിപിഒയെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന സ്പാ ജീവനക്കാരിയുടെ മൊഴിയാണ് ബൈജുവിന് കൂടുതൽ കുരുക്കായത്.

മാല മോഷണ പരാതിയുണ്ടെന്നും സ്പാ സെൻ്ററിൽ പോയത് വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു മായിരുന്നു സിപിഒയുടെ പരാതി. ഈ കേസിൽ കൊച്ചിയിലെ സ്പാ സെൻ്റർ ജീവനക്കാരി രമ്യ, നടത്തിപ്പുകാരൻ ഷിഹാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഗൂഡാലോചന വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സ്പായിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ മറച്ച് വെക്കാനാണ് എസ്ഐയുമായി ബന്ധം സ്ഥാപിച്ചതെന്നും സുൽഫിക്കർ എന്നയാൾക്ക് ക്വട്ടേഷൻ നൽകിയെന്നുമാണ് ജീവനക്കാരിയുടെ മൊഴി.

Advertising
Advertising

ബൈജുവും സംഘവും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ. ബൈജു. മുഖ്യ പ്രതിയായ ബൈജു ഒളിവിലെന്നാണ് വിവരം. ബൈജുവിനെതിരെ പരാതി നൽകിയ ആലപ്പുഴ സ്വദേശിയായ യുവാവുമായുള്ള ഫോൺ സംഭാഷണവും കഴിഞ്ഞ ദിവസം മീഡിയവൺ പുറത്ത് വിട്ടിരുന്നു. തനിക്കെതിരെ വ്യാജ കേസ് എടുത്തെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ബൈജു ഭീഷണിപ്പെടുത്തിയെന്നുമാണ് യുവാവിൻ്റെ പരാതി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News