കനത്ത മഴ; എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രൊഫഷണൽ കോളജുകളുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്

Update: 2023-07-03 16:15 GMT

എറണാകുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ(04/07/23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കടക്കം നാളെ അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Full View

അതേസമയം ഇന്നലെ രാത്രി മുതൽ ശക്തിയാർജിച്ച കാലവർഷം പല ജില്ലകളിലും തുടരുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പുള്ള കൊച്ചിയിൽ ആണ് ഏറ്റവും ശക്തം. ലോ റേഞ്ചിലും ഹൈറേഞ്ചിലും മണിക്കൂറുകളായി മഴ തുടരുന്ന ഇടുക്കിയിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 25 പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘം ഇടുക്കിയിലെത്തി.

Advertising
Advertising

കാസർകോട്,കണ്ണൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി,കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാല് ദിവസം സംസ്ഥാന വ്യാപകമായ അതിശക്തമായ മഴ തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News