'അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ് അന്വേഷണത്തിൽ താൻ ഇ‌ടപെടുന്നത് ശരിയല്ല'- രമേശ് ചെന്നിത്തല

ഫണ്ട് കുറവായതിനാലാണ് എസ്പിസി അനുവദിക്കാൻ സ്കൂളുകളിൽ നിന്ന് പണം ഈടാക്കുന്നതെന്നും ആഭ്യന്തരമന്ത്രി. മീഡിയ വൺ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2026-07-10 10:21 GMT

തിരുവനന്തപുരം: പരാതിയിൽ പൊലീസ് എഫ്ഐആർ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അൻസിബ തന്നെ വിളിച്ചിരുന്നുവെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.താൻ കമ്മീഷണറെ വിളിച്ചപ്പോൾ എഫ്ഐആർ ഇട്ടെന്നാണ് അറിയിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൂർണ്ണപിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും നോഡൽ ഓഫീസർമാരായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൂഫാൻ ഒരു ടാസ്ക് ഫോഴ്സ് ആയി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഫണ്ട് കുറവായതിനാലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അനുവദിക്കാൻ സ്കൂളുകളിൽ നിന്ന് പണം ഈടാക്കുന്നതെന്ന്

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആൺ എയ്ഡഡ് സ്കൂളുകളും എസ്‍പിസി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്റ്റുഡന്റ്പൊലീസ് കാഡറ്റ് പദ്ധതിയെ സ്വാശ്രയവത്കരിക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്നമീഡിയവൺ വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News