പത്തനംതിട്ടയില്‍ വയോധികയെ പീഡിപ്പിച്ചു; കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

അങ്കണവാടി ഹെൽപ്പറോട് വയോധിക പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Update: 2022-06-04 09:47 GMT

കോന്നി: പത്തനംതിട്ട കോന്നിയിൽ എൺപത്തിയഞ്ചുകാരിയെ കൊച്ചുമകളുടെ ഭർത്താവ് പീഡിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കണവാടി ഹെൽപ്പറോട് വയോധിക പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. 

അംഗനവാടി ഹെൽപ്പറാണ് പൊലീസിൽ വിവരം അറിയിച്ചത്. പീഡന വിവരം വീട്ടുകാർക്കും അറിയാമായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചുവെന്നും വയോധികയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ അമ്പത്തിയാറ് വയസ്സുള്ള പ്രതി ശിവദാസനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

more to watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News