ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

Update: 2026-02-17 01:28 GMT

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുലിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നീക്കം ഉണ്ട്.

ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഇന്നലെ ആറ് മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഹൈക്കോടതി രാഹുലിന് നിർദേശം നൽകിയിരുന്നത്.

Advertising
Advertising

രാഹുലിനെ ലൈംഗികശേഷി പരിശോധിക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കൽ പരിശോധന നടത്തും. രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് ഹാജരാകാനാണ് ഹൈക്കോടതി രാഹുൽ നൽകിയിരുന്നെങ്കിൽ നിർദേശം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതിയും രാഹുലും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും യുവതി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്നു കഴിക്കുകയായിരുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റു രണ്ടു ബലാത്സംഗ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News