റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും

സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്

Update: 2024-03-07 02:16 GMT

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, KTPDS ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി സേവനനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മറ്റു ജില്ലകളിൽ കലക്ടറേറ്റിലേക്കാണ് മാർച്ച്. സമരത്തിൽ പങ്കെടുക്കില്ല എന്ന് ഐഐടിയുസി വ്യക്തമാക്കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News