സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ

രണ്ടുവർഷത്തേക്ക് സസ്പെന്റ് ചെയ്യണമെന്നാണ് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.

Update: 2022-04-26 09:18 GMT

ന്യൂഡല്‍ഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്പെന്‍റ് ചെയ്യാൻ ശിപാർശ. എ.കെ ആൻ്റണി അധ്യക്ഷനായ അച്ചടക്ക സമിതി ശിപാർശ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. കുറ്റം ആവർത്തിക്കരുതെന്ന് കെ.വി തോമസിന് ശക്തമായ താക്കീത് നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടുവർഷത്തേക്ക് സസ്പെന്റ് ചെയ്യണമെന്നാണ് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.

സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്തതിനാണ് അച്ചടക്ക സമിതി കെ വി തോമസിന് എതിരായി നടപടിക്ക് ശുപാർശ ചെയ്തത്. കോൺഗ്രസ് വാർ റൂമിൽ പതിനൊന്നരയോടെ ആരംഭിച്ച സമിതിയിൽ എ.കെ ആൻ്റണി, താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാൾ എന്നിവർ പങ്കെടുത്തു. കെവി തോമസ് സമർപ്പിച്ച വിശദീകരണം പരിശോധിച്ച സമിതി മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസി അംഗത്വത്തിൽ നിന്നും കെവി തോമസിനെ അനിശ്ചിത കാലത്തേക്ക് ഒഴിവാക്കാൻ ആണ് സമിതി തീരുമാനം. അഞ്ചംഗ സമിതി സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നടപടികൾ പ്രഖ്യാപിക്കുകയെന്ന് സമിതി അംഗം താരീഖ് അൻവർ പറഞ്ഞു.

കുറ്റം വീണ്ടും ആവർത്തിക്കരുത് എന്ന് താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്യുന്നുണ്ട്. നേരിൽ ഹാജരായി സമിതിയിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന കെ.വി തോമസിൻ്റെ ആവശ്യവും സമിതി തള്ളി. സുനിൽ ഝാക്കറിനേയും മേഘാലയിൽ നിന്നുള്ള 5 എം എൽ എമാരേയും രണ്ട് വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാനും അച്ചടക്ക സമിതി യോഗം ശിപാർശ ചെയ്തു. ഏപ്രിൽ 11ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്.

Summary -K. V. Thomas to get suspension

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News