'മാഗ്‍സസെ പുരസ്കാരം നിരസിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍'; മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ

'21,000 രൂപ മാസശമ്പളം സമ്മതിച്ച് ആശാവർക്കർമാരുടെ സമരം തീർക്കാനാവില്ല'

Update: 2025-06-03 05:07 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: മാഗ്‍സസെ പുരസ്കാരം സ്വീകരിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങളാലെന്ന് മുൻആരോഗ്യമന്ത്രി കെ.കെ ശൈലജ. താഴെതട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ശക്തമായതിനാലാണ് കോവിഡും നിപയും തടഞ്ഞ് നിർത്താൻ കഴിഞ്ഞത്. പൊതുജന ആരോഗ്യത്തെക്കുറിച്ച് ഡൽഹി ഇന്ത്യാ ഇൻ്റർനാഷണല്‍ സെൻ്ററിൽ സംസാരിക്കുകയായിരുന്നു ശൈലജ.

രണ്ടാംവട്ടം മന്ത്രി ആകുന്നതിനേക്കാൾവലിയ അംഗീകാരമാണ് പാർട്ടി ഇപ്പോൾ നൽകിയിരിക്കുന്നത്. 21,000 രൂപ മാസശമ്പളം സമ്മതിച്ച് ആശാവർക്കർമാരുടെ സമരം തീർക്കാനാവില്ല. കേരളത്തിൻ്റെ സാമ്പത്തിക അവസ്ഥയ്ക്ക് ഇതിനുള്ള പാങ്ങില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

Advertising
Advertising

ശിശുമരണനിരക്ക് നിയന്ത്രിക്കുന്നതിലടക്കം കേരളം ഒന്നാംസ്ഥാനത്ത് എത്തുന്നത് സന്തോഷമാണെങ്കിലും കാൻസർ,പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങളിലും ഒന്നാംസ്ഥാനം നേടുന്നത് സങ്കടകരമാണെന്നും കെ.കെ ശൈലജ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News