നേമത്ത് യുവതി ജീവനൊടുക്കിയത് ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കൾ

കരിയില കത്തിച്ചപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ചതാണെന്ന് പറയണമെന്ന് ബിജു പറഞ്ഞതായി ദിവ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു

Update: 2021-12-14 02:53 GMT
Editor : ijas

തിരുവനന്തപുരം നേമത്ത് യുവതി ജീവനൊടുക്കിയത് ഭ‍ര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയെന്ന് മകളുടെ വെളിപ്പെടുത്തല്‍. തീകൊളുത്തുമെന്ന് ദിവ്യ പറഞ്ഞിട്ടും ഭര്‍ത്താവ് ബിജു തടഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരിയിലയില്‍ നിന്നാണ് തീപിടിച്ചതെന്ന് വരുത്തി തീര്‍ക്കാനും ബിജു ശ്രമിച്ചെന്ന് മകളും ബന്ധുക്കളും മീഡിയവണിനോട് പറഞ്ഞു.

Full View

കരിയില കത്തിച്ചപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ചതാണെന്ന് പറയണമെന്ന് ബിജു പറഞ്ഞതായി ദിവ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു. ദിവ്യയെ ആശുപത്രിയില്‍ എത്തിക്കുന്നത് മനപൂര്‍വം വൈകിപ്പിച്ചതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. മിലിട്ടറിയില്‍ സുബേദാറായി ജോലി ചെയ്യുകയായിരുന്നു ബിജു. നാല് വര്‍ഷം മുമ്പാണ് ഇവര്‍ പൂനെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News