രോഗികള്‍ക്ക് ആശ്വാസം: ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജമാക്കി

മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി

Update: 2025-06-30 09:25 GMT

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജമാക്കി. എറണാകുളത്തുനിന്ന് ടെക്‌നീഷ്യന്മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ രണ്ടു ദിവസമായി രോഗികള്‍ ദുരിതത്തിലായിരുന്നു.

ഇന്ന് രാവിലെയാണ് രോഗികളെ ആളുകള്‍ ചുമന്നുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുകയും സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനല്‍കിയിരുന്നു.

Advertising
Advertising

തുടര്‍ന്നാണ് ലിഫ്റ്റിന്റെ പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിച്ചാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. താല്‍ക്കാലിക പ്രശ്‌ന പരിഹാരം മാത്രമാണ് സാധ്യമായിട്ടുള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News