പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ദുൽഖർ സൽമാൻ നായകനായ 'ചാർളി' എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം.

Update: 2025-05-23 14:53 GMT

പൂനെ: പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്ര സംവിധായകനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. 61 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.

ദുൽഖർ സൽമാൻ നായകനായ 'ചാർളി' എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളിൽ പരിശീലനപരിപാടികളും നടത്തിയിരുന്നു. പിക്‌സൽ വില്ലേജ് എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News