കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം

Update: 2024-04-12 11:55 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് ആനയെ രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിൻ്റെ വശം ഇടിച്ചാണ് ആനയെ കരക്കെത്തിച്ചത്. അതേസമയം പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. വനം വകുപ്പ് വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മഴയെ തുടർന്ന് രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് തുടരുകയായിരുന്നു. ആനയെ മയക്കുവെടി വെക്കാൻ തിരുമാനിച്ചിരുന്നെങ്കിലും വെച്ചിരുന്നില്ല. ആന കിണറ്റിൽ വീണതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലായിരുന്നു24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചയൊടെയാണ് കാട്ടാന കിണറ്റിൽ വീണത്. ഇതിനിടെ സ്വയം രക്ഷപെടാൻ ആന ശ്രമിച്ചതോടെ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News