അച്ഛൻ മർദിച്ചതിലുള്ള പ്രതികാരം; പിതാവിനെ കൊല്ലാൻ ശ്രമിച്ച 15കാരനെതിരെ കേസ്

ഗുരുതരമായി പരിക്കേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-08-28 05:50 GMT

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പിതാവിനെ കൊല്ലാൻ ശ്രമിച്ച 15കാരനായ മകനെതിരെ കേസ്. കൂട്ടുകാരൻറെ സഹായത്തോടെ അച്ഛന്റെ കണ്ണിൽ മുളകുപൊടി തേച്ച് വായിൽ തുണി കയറ്റി ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ്‌കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10:30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ മർദ്ദിച്ചതിലുള്ള പ്രതികാരമാണ് കൊല്ലാൻ പ്രേരിപ്പിച്ചത്. വീടിനകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന അച്ഛന്റെ അടുത്തേക്ക് 15കാരൻ കൂട്ടുകാരനുമായി വരികയും പിതാവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം പിതാവ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Advertising
Advertising

അതേസമയം 15കാരൻ സുഹൃത്തിനെ വീട്ടിൽ നിന്ന് പറഞ്ഞു വിട്ട ശേഷം മുറിക്കുള്ളിൽ കയറി വാതിലടച്ച് ജീവലൊടുക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പൊലീസിനെ അറിയിച്ചതിനനുസരിച്ച് പൊലീസെത്തി കതക് പൊളിച്ച് വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News