പ്രളയകാലത്ത് നൽകിയ അരിയുടെ വില കേരളത്തോട് പിടിച്ചുവാങ്ങി കേന്ദ്രം; 205.81 കോടിരൂപ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു

സാമ്പത്തിക ഞെരുക്കം പറഞ്ഞിട്ടും കേന്ദ്രം വഴങ്ങിയില്ല

Update: 2022-11-25 12:47 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ അരിയുടെ പണം തിരിച്ച് പിടിക്കാനുള്ള കേന്ദ്രസർക്കാർ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനസർക്കാർ. പണം നൽകിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്‍സി ഡിയിൽ നിന്നോ എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നോ തിരികെ പിടിക്കുമെന്നായിരിന്നു കേന്ദ്ര മുന്നറിയിപ്പ്. ഇതോടെ കേന്ദ്രത്തിന് 205. 81 കോടി രൂപ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു.

2018 ൽ ആഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് 89540 മെട്രിക്ക് ടൺ അരി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേന്ദ്രം സംസ്ഥാനത്തിന് നൽകിയിരുന്നു. ഇതിൻറെ ബിൽ തുകയായ 205. 81 കോടി രൂപ നൽകണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം ഇടക്കിടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രളയ സഹായത്തിന് പണം ഈടാക്കരുത് എന്ന മുഖ്യമന്ത്രിയുടെതടക്കം ആവർത്തിച്ചുള്ള പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ കേന്ദ്ര സർക്കാർ ഇതൊന്നും ചെവിക്കൊണ്ടില്ല.

Advertising
Advertising

പണം തിരികെ നൽകുന്നില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്സിഡിയിൽ നിന്നോ എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നോ തിരികെ പിടിക്കുമെന്ന സമ്മർദം കേന്ദ്രം മുന്നോട്ട് വച്ചു. പണം തിരിച്ചടക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ കടുത്ത മുന്നറിപ്പിന്റെ സ്വരത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

അങ്ങനെ സംഭവിച്ചാൽ അടുത്ത സാമ്പത്തികവർഷത്തിൽ സാമ്പത്തിക ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്ന് വിലയിരുത്തി പണം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരിന്നു. 205.8 കോടി രൂപ തിരികെ കേന്ദ്രത്തിന് നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ ഒപ്പ് വെച്ചു. പ്രളയകാലത്ത് രക്ഷപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് കേന്ദ്രം നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ 205 കോടി തിരിച്ചടക്കേണ്ടി വരുന്നത് സാമ്പത്തികാവസ്ഥ ഗുരുതരമാക്കുമെന്നാണ് സർക്കാർ പറയുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News