തൃശൂരിൽ പട്ടാപ്പകൽ വീട്ടിൽ കവർച്ച; നഷ്ടമായത് 80 പവൻ സ്വർണം

വീട്ടിലെ ആളുകൾ ഒരു വിവാഹത്തിന് പോയ സമയത്തായിരുന്നു കവർച്ച.

Update: 2023-01-01 12:38 GMT

തൃശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ കവർച്ച. 80 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പരാതി. ശാസ്ത്രി നഗറിലുള്ള എൽ.ഐ.സി ഡിവിഷൻ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഉച്ചയ്ക്ക് മുമ്പാണ് സംഭവം. വീട്ടിലെ ആളുകൾ ഒരു വിവാഹത്തിന് പോയ സമയത്തായിരുന്നു കവർച്ച. രാവിലെ പത്തിനാണ്‌ ഇവർ പോയത്. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഇവർ പുറത്തായിരുന്ന രാവിലെ പത്തിനും രണ്ടിനും ഇടയ്ക്കാണ് മോഷണം നടന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാർ പുറത്തുപോവുന്നത് അറിയാവുന്ന ആളാണ് പിന്നിലെന്നാണ് സംശയം.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം നടക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News