Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൽപ്പറ്റ: വയനാട്ടിൽ വൻ കവർച്ചാ സംഘം പിടിയിൽ. മഹാരാഷ്ട്രയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘമാണ് പിടിയിലായത്. കൽപ്പറ്റ പൊലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
പാലക്കാട് സ്വദേശികളായ നന്ദകുമാർ, അജിത്ത്കുമാർ, സുരേഷ്, വിഷ്ണു, വിനു, കലാദരൻ എന്നിവരെയാമ് കൈനാട്ടിയിൽ വെച്ച് പൊലീസ് പിടികൂടിയത്. പ്രതികളെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിലെത്തി. പ്രതികളിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വാർത്ത കാണാം: