ആധുനികവത്ക്കരണത്തിന് വനംവകുപ്പിന് 3.72 കോടി രൂപ അനുവദിച്ചു
സംസ്ഥാന സർക്കാർ ദുരന്ത നിവാരണ ഏജൻസി മുഖേനയാണ് തുക അനുവദിച്ചത്
Update: 2025-02-23 05:04 GMT
വയനാട്: സംസ്ഥാന ദുരന്തനിവാരണ ഏജൻസി മുഖേനെ വനംവകുപ്പിന് 3.72 കോടി രൂപ അനുവദിച്ചു.സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആധുനികവത്ക്കരണത്തിനാണ് തുക.
ജില്ലാ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളുടെയും കൺട്രോൾ റൂമിന്റെയും പ്രവർത്തനം ആധുനികവത്ക്കരിക്കും. ഉൾക്കാടുകളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സാറ്റലൈറ്റ് ഫോണുകളും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കാൻ സാധിക്കും.