കരിപ്പൂർ വിമാനത്താവളം; റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ശ്രമം തുടങ്ങി

നഷ്ടപരിഹാരം സംബന്ധിച്ച് ഭൂ ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു

Update: 2023-06-29 01:40 GMT
Editor : Jaisy Thomas | By : Web Desk

കരിപ്പൂര്‍ വിമാനത്താവളം

Advertising

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സർക്കാർ ശ്രമം ആരംഭിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് ഭൂ ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വൈകിയാൽ റൺവേയുടെ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

വലിയ വിമാനങ്ങൾ ഇറങ്ങാൻ കരിപ്പൂർ വിമാനത്താവളത്തിന്‍റെ റൺവേയുടെ നീളം വർധിപ്പിക്കണം. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ ആഗസ്ത് ഒന്ന് മുതൽ റൺവേയുടെ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി ഒരുമാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റൺവേ നവീകരണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും എയർപോർട്ട് അതോറിറ്റി വഹിക്കും. നിലവില സാഹചര്യം വ്യോമയാന മന്ത്രിയെ മുഖ്യമന്ത്രി തന്നെ അറിയിക്കുമെന്നും വി.അബ്ദുറഹ്മാൻ അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News