'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ' ; സ്വർണപ്പാളി വിവാദം സഭയിലുന്നയിച്ച് പ്രതിപക്ഷം,നടുത്തളത്തിലിറങ്ങി പ്രതിഷേധം

സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം

Update: 2025-10-06 04:09 GMT
Editor : ലിസി. പി | By : Web Desk

നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നു  photo| SabhaTv

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. ദേവസ്വം മന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം നടത്തിയത്. 

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്ന ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഒരു സഭയിലും ചോദ്യോത്തര വേളയിൽ ബഹളം ഉണ്ടാക്കാറില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.പ്രതിപക്ഷനേതാവ് അംഗങ്ങളെ ഉപദേശിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

Advertising
Advertising

പ്രതിപക്ഷത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള അവഗണനയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News