ശബരിമല സ്വർണക്കൊള്ള: ശ്രീകോവിലിന്റെ പുതിയ വാതിൽ ബം​ഗളൂരുവിൽ പൂജിച്ചു; ദൃശ്യങ്ങൾ പുറത്ത്

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു

Update: 2025-10-19 11:34 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ വാതിൽ ബംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലാണ് പ്രദർശനത്തിന് വെയ്ക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തത്.

കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആഭരണമായിട്ടുള്ള സ്വർണം പിടിച്ചെടുത്തത്. ഭൂമി ഇടപാടുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തി. ഭൂമി വാങ്ങിയത് തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ചെന്നാണ് സംശയം. പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Advertising
Advertising

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം വൈകാതെ ബംഗളൂരുവിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. ചോദ്യം ചെയ്യലില്‍ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പോറ്റി ഗൂഢാലോചന വിവരങ്ങൾപോറ്റി അന്വേഷണ സംഘവുമായി പങ്കുവെച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോറ്റിയിൽ നിന്ന് ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അതിനുശേഷമാണ് ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വിളിച്ചുവരുത്തുക. ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ശബരിമല എന്നിവിടങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News