ശബരിമല കാണിക്ക സമർപ്പണവും ഓൺലൈൻ ബാങ്കിങിലേക്ക്

ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ ഇ-കാണിക്ക എന്ന സംവിധാനം സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു

Update: 2021-11-22 00:43 GMT

ശബരിമലയിലെ കാണിക്ക സമർപ്പണവും ഓൺലൈൻ ബാങ്കിങിലേക്ക്. ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ ഇ-കാണിക്ക എന്ന സംവിധാനം സന്നിധാനത്ത് പ്രവർത്തനം ആരംഭിച്ചു.

ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തിരുനടയിൽ നടന്ന ചടങ്ങിലാണ് ഇ - കാണിക്ക പ്രവർത്തനം ആരംഭിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്ത് എൻ. പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇ- കാണിക്കയിലൂടെ ശബരിമലയിലേക്ക് വീട്ടിലിരുന്നും കാണിക്ക അർപ്പിക്കാം. സന്നിധാനത്ത് പ്രത്യേകം ക്രമീകരിച്ച 20 ഇടങ്ങളിലാകും ക്യു ആർ കോഡ് പ്രദർശിപ്പിക്കുക.

ഇ കാണിക്ക വഴി എത്ര തുകയും കാണിക്കയായി നൽകാം. ഇടപാടുകളും സുരക്ഷിതത്വം ധനലക്ഷ്മി ബാങ്ക് ഉറപ്പുവരുത്തും. അപ്പം, അരവണ കൗണ്ടറുകളിലും ഓൺലൈൻ പണം ഇടപാടിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News