ഭരണാധികാരികളുടെ കുഴിച്ചുനോട്ടം ആരാധനാലയങ്ങളോട് വേണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ലീഗ് വിവേകപരമായാണ് തീരുമാനമെടുക്കുകയെന്നും അത് ഇനിയും തുടരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു

Update: 2024-02-14 02:09 GMT

മലപ്പുറം: ഭരണാധികാരികളുടെ കുഴിച്ചുനോട്ടം ആരാധനാലയങ്ങളോട് വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ഡേ നൈറ്റ് മാർച്ച്ന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂക്കോട്ടൂരിൽ നിന്നും ആരംഭിച്ച മാർച്ച് മലപ്പുറം ടൗൺഹാൾ പരിസരത്ത് സമാപിച്ചു.

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്നാവശ്യപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.പന്തങ്ങളും പ്ലക്കാടുകളുമായി നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്

നൈറ്റ് മാർച്ചിന്റെ സമാപനയോഗം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭരണാധികാരികളുടെ കുഴിച്ചുനോട്ടം ആരാധനാലയങ്ങളോട് വേണ്ടന്നും ലീഗ് വിവേകപരമായാണ് തീരുമാനമെടുക്കുകയെന്നും അത് ഇനിയും തുടരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പൂക്കോട്ടൂരിൽ നിന്നും മലപ്പുറം ടൗൺഹാൾ പരിസരത്തേക്കാണ് യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News