കെ.ടി.ബി-സഫാ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ കെ.ടി മുഹമ്മദ് അന്തരിച്ചു

സഫ ഗ്രൂപ്പ് എം.ഡിയും മീഡിയവൺ ഡയരക്ടറുമായ സലാം മേലാറ്റൂരിന്റെ പിതാവാണ്.

Update: 2023-10-05 06:33 GMT

മേലാറ്റൂർ: കെ.ടി.ബി - സഫാ ഗ്രൂപ് സ്ഥാപക ചെയർമാൻ കെ.ടി മുഹമ്മദ് എന്ന മാനുഹാജി(90) അന്തരിച്ചു. മേലാറ്റൂർ ഇർഷാദ് സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും വളർച്ചയിലും നേതൃത്വപരമായ പങ്ക് വഹിച്ചു. ഇർഷാദ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇർഷാദ് ഇംഗ്ലീഷ് സ്‌കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ, അൽ മ്ദ്രസത്തുൽ ഇസ്‌ലാമിയ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഖബറടക്കം ഇന്ന് (വ്യാഴം) 4.30ന് മേലാറ്റൂർ ടൗൺ ജുമാ മസ്ജിദിൽ.

ഭാര്യ: പാറക്കൽ ആമിന, വെള്ളിയഞ്ചേരി. മക്കൾ: സഫാ ഗ്രൂപ് മാനേജിങ് ഡയരക്ടറും മീഡിയാവൺ ടി.വി ഡയരക്ടറുമായ സലാം മേലാറ്റൂർ. സഫാഗ്രൂപ് ഡയരക്ടർമാരായ മുസ്തഫ, ഹംസ, ഉസ്മാൻ, അബ്ദുൽ കരീം, അബ്ദുന്നാസിർ (മാർക്കറ്റിംഗ്), മുഹമ്മദ് ഹനീഫ, റംല.

മരുമക്കൾ: മുഹമ്മദലി വലിയതൊടി കുന്നക്കാവ് (ന്യൂ പോപ്പുലർ പെയിന്റ്‌സ്), സൈനബ മലപ്പുറം, ഹബീബ ഏപ്പിക്കാട്, അസ്മ ശാന്തപുരം, നൂർജഹാൻ കരുവാരകുണ്ട്, റാഹേൽ പൂപ്പലം, സമീറ കുന്നപ്പള്ളി, റംല വേങ്ങൂർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News