സജി മഞ്ഞക്കടമ്പിൽ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം രാജിവെച്ചു

മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് കാരണം.

Update: 2024-04-06 07:05 GMT

കോട്ടയം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോട്ടയത്ത് യു.ഡി.എഫിൽ പൊട്ടിത്തെറി. ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റാണ്. പാർട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സജി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേരുമെന്നാണ് സൂചന.

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപര സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് സജിയുടെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവാണ് സജി മഞ്ഞക്കടമ്പിൽ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News