KSRTC ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഒരുമിച്ച് ഇന്ന് നൽകും

തുടർച്ചയായി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്നത് ഒന്നര വർഷത്തിനു ശേഷമാണ്

Update: 2024-10-17 01:26 GMT

തിരുവനന്തപുരം: KSRTC ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഒരുമിച്ച് ഇന്ന് നൽകുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ആഗസ്റ്റ് മാസത്തെ ശമ്പളവും ഒരുമിച്ചാണ് നൽകിയത്.

തുടർച്ചയായി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്നത് ഒന്നര വർഷത്തിനു ശേഷമാണ്. ഒന്നാം തീയതി തന്നെ ഒരുമിച്ച് ശമ്പളം നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും അറിയിച്ചിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News