ഹക്കീം ഫൈസിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ സമസ്ത
സിഐസിയുമായി ബന്ധപ്പെട്ട് മധ്യസ്ഥൻമാർ മുഖേന ചർച്ച നടക്കുന്നതിനിടെ ഹക്കീം ഫൈസിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കിയത് ശരിയായില്ലെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
Update: 2024-10-09 12:55 GMT
Hakeem Faizy
കോഴിക്കോട്: അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറിയാക്കിയതിന് എതിരെ സമസ്ത. സിഐസിയുമായി ബന്ധപ്പെട്ട് മധ്യസ്ഥൻമാർ മുഖേന ചർച്ച നടക്കുന്നതിനിടെ സിഐസിയിൽനിന്ന് മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കിയത് ശരിയായില്ലെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
സമസ്തയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ നേരത്തെ ഹക്കീം ഫൈസിയെ സിഐസി ജനറൽ സെക്രട്ടറി പദവിയിൽനിന്ന് മാറ്റിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിഐസിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നപ്പോൾ ഹക്കീം ഫൈസിയെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.