സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി

കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Update: 2022-10-10 12:16 GMT

കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. കോട്ടയത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി നേതൃത്വമറിയാതെ ഫണ്ട് പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്നാണ് വിവരം. തീരുമാനം സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നും അത് മാധ്യമങ്ങളുമായി സംസാരിക്കേണ്ടതില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ അഴിമതിക്കും ധൂർത്തിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള പരിപാടികൾ ആവിഷ്‌കരിക്കും. ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായി ബിജെപി ദേശീയ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണ്. മുസ്‌ലിം നേതാക്കളുമായും ചർച്ച നടത്തും. തീവ്രവാദത്തെ എതിർക്കുന്ന, മോദിയുടെ വികസന നയങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ആളുകൾ മുസ് ലിം സമുദായത്തിലുണ്ട്. അവരുമായും ചർച്ചകൾ തുടങ്ങിവെക്കുന്നത് സംബന്ധിച്ച് കോർ കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News