സഞ്ജയ് കൗൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റു

ടിക്കാറാം മീണക്ക് പകരമാണ് പുതിയ നിയമനം

Update: 2021-07-12 07:24 GMT

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റെടുത്തു.ടിക്കാറാം മീണയെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റി കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇരട്ടവോട്ട് വിവാദത്തിന്‍റെ അടിസ്ഥാനത്തിലല്ല തന്നെ മാറ്റിയതെന്നും സര്‍ക്കാരിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാറ്റമെന്നും മീണ വ്യക്തമാക്കിയിരുന്നു. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സിലേക്കാണ് മീണയെ മാറ്റിയത്. 

Updating..

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News