സ്‌കൂളിലെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥി സഞ്ജു ടെക്കി: വിവാദമായതിനു പിന്നാലെ ഒഴിവാക്കി
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ
Update: 2024-07-11 10:31 GMT
ആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ നിന്ന് സഞ്ജു ടെക്കിയെ ഒഴിവാക്കി. കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലേക്കാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് നടപടി.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസാണ് പരിപാടിയുടെ സംഘാടകൻ. സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ എന്നായിരുന്നു നോട്ടീസിൽ സഞ്ജു ടെക്കിയുടെ വിശേഷണം. കാറിൽ സ്വിമ്മിങ് പൂൾ നിർമിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടയാളാണ് സഞ്ജു ടെക്കി.