'സരിത്തിനെ തട്ടിക്കൊണ്ടുപോയി; സത്യം മുഴുവൻ പറഞ്ഞില്ല, അതിന് മുമ്പേ ആക്രമണം തുടങ്ങി '.. സ്വപ്‌ന സുരേഷ്

'വാർത്താസമ്മേളനം നടത്തി പൊതു ജനങ്ങളോട് സത്യം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്'

Update: 2022-06-08 07:09 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:  സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന സുരേഷ്. .പാലക്കാട് ഫ്‌ളാറ്റിൽ നിന്നുമാണ് സരിത്തിനെ ബലമായി തട്ടിക്കൊണ്ടുപോയതെന്ന് സരിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ള കാറിലെത്തിയവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. ഇവർ പൊലീസാണെന്ന് പറഞ്ഞാണ് വന്നത്. എന്നാല്‍ യൂണിഫോം  ധരിച്ചില്ലെന്നും സ്വപ്‌ന ആരോപിച്ചു. 

വാർത്താസമ്മേളനം നടത്തി പൊതു ജനങ്ങളോട് സത്യം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്.  എനിക്ക് നേരെ ഉടൻ ആക്രമണം ഉണ്ടാകുമെന്നും  സ്വപ്‌ന പറഞ്ഞു. താന്‍ സത്യം മുഴുവന്‍ പറഞ്ഞിട്ടില്ല. അതിന് മുമ്പേ ആക്രമണം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീകള്‍  ഇവിടെ സത്യം തുറന്ന് പറഞ്ഞാല്‍ ഇതാണ് അവസ്ഥയെന്നും സ്വപ്ന പറഞ്ഞു. ഇതിന്  എച്ച്.ആര്‍.ഡി.എസിലെ ജീവനക്കാരന്‍ കൂടിയാണ് സരിത്ത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News