സേവ് നേച്ചര്‍ മീഡിയ അവാർഡ് മീഡിയവണിന്

ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് സാജിദ് അജ്മലിനാണ് പുരസ്കാരം

Update: 2022-06-01 12:07 GMT

പാലക്കാട്: സേവ് നേച്ചർ മീഡിയ അവർഡ് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് സാജിദ് അജ്മലിന്. പരിസ്ഥിതി സംബന്ധിച്ച വാർത്തകൾക്കും, ആദിവാസി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതും പരിഗണിച്ചാണ് അവാർഡ്. ന്യൂസ് 18 കേരള സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പ്രസാദ് ഉടുമ്പിശ്ശേരിയും, സുപ്രഭാതം സീനിയർ റിപ്പോർട്ടർ വി.എം ഷൺമുഖദാസും അവാർഡിന് അർഹരായി. സെന്റർ ഫോർ ലൈഫ് സ്‌ക്കിൽസ് ലേർണിംഗ് എന്ന സംഘടനയാണ് അവാർഡ് നൽകുന്നത്. നാളെ പാലക്കാട് വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News