എസ്.ബി.ഐ ബാങ്കിൽ മോഷണശ്രമം; ഹരിയാന സ്വദേശി അറസ്റ്റിൽ

ഹരിയാന സ്വദേശിയായ അജ്‌റുദ്ദീൻ ആണ് പിടിയിലായത്.

Update: 2023-08-31 15:25 GMT
Advertising

മണർകാട്: വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ അജ്‌റുദ്ദീൻ (26) നെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബുധനാഴ്ച രാത്രി 9:30 ഓടെ വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മാനേജർ ഒച്ചവച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നു കളഞ്ഞു.

പൂട്ടിയിട്ടിരുന്ന ബാങ്കിനുള്ളിൽ ആരും ഉണ്ടാവില്ല എന്ന് കരുതിയാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. എന്നാൽ മാനേജർ ബാങ്കിന്റെ മുൻവശ ഡോർ അകത്തുനിന്ന് പൂട്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മാനേജരുടെ പരാതിയിൽ കേസെടുത്ത മണർകാട് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ് പി. ആർ, എസ്.ഐമാരായ ഷിബു വർഗീസ്, നാടരാജൻ ചെട്ടിയാർ, സി.പി.ഒമാരായ തോമസ് രാജു, ജിജോ തോമസ് എന്നിവർ ചേർന്നാണ് അജ്‌റുദ്ദീനെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News