കുമളിയിൽ റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ചുകയറി യാത്രികന് ദാരുണാന്ത്യം

ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്

Update: 2025-10-19 03:18 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: കുമളി വെള്ളാരംകുന്നിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.പറപ്പള്ളിൽ വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്.ശക്തമായ മഴയിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് രൂപപ്പെട്ട മൺകൂനയിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് റോഡിലേക്ക് വീണത് തങ്കച്ചന്‍ കണ്ടിരുന്നില്ല. രാത്രി വൈകി  അപകടമുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അതിനിടെ,  മഴക്കെടുതിയിൽപെട്ട ഇടുക്കി നെടുങ്കണ്ടം മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുകയാണ്. വെള്ളം ഇറങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് താമസക്കാർ മടങ്ങിയെത്തി. കുമളിയിലും തൊടുപുഴയിലും ഇന്നലെ രാത്രി ഉണ്ടായത് അതിശക്തമായ മഴയാണ്.

Advertising
Advertising

നെടുങ്കണ്ടത്ത് മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല.വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി തുടങ്ങി. 50ലധികം വീടുകളിൽ വെള്ളം കയറിയതായും അത്രതന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായതായുമാണ് പ്രാഥമിക കണക്ക്. വാഹനങ്ങളും വളർത്തു മൃഗങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.

അതേസമയം, കുമളിയിൽ ഇന്നലെ രാത്രിയും ശക്തമായ മഴ പെയ്തു. പെരിയാർ കര കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴയിലും രാത്രി ശക്തമായ മഴയാണ് ലഭിച്ചത്.

അതിനിടെ, സംസ്ഥാനത്ത് നാശം വിതച്ച് അതിശക്തമായി മഴ തുടരുകയാണ്.  മഴമുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കാസർകോട്, കോഴിക്കോട് കണ്ണൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ന്യൂന മർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.കടൽക്ഷോഭം തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും മഴ ശക്തമായ തുടരും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News