സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ

ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു

Update: 2022-04-27 02:09 GMT

പാലക്കാട്: സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു .

സുബൈറിനെ കൊലപ്പെടുത്തിയ 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായതെങ്കിലും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നിങ്ങിയിട്ടില്ല. പ്രത്യക്ഷമായ തെളിവുകൾ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി. ഐ ആരോപിക്കുന്നു. ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് എസ്.ഡി.പി.ഐ ആരോപണം. സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് എസ്.ഡി.പി.ഐ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News