മുതിർന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

Update: 2024-04-17 05:40 GMT

പെരിന്തൽമണ്ണ: മുതിർന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

1968 മുതൽ 2008 വരെ ദേശാഭിമാനി ലേഖകനായിരുന്നു. 2008 ജനുവരി 29ന് മലപ്പുറം ബ്യൂറോ ചീഫ് ആയിരിക്കെ വിരമിച്ചു. ആറു തവണ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും ഏഴു തവണ സെക്രട്ടറിയുമായിരുന്നു.

എസ്.ജെ.എഫ്.കെ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, മലപ്പുറം മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷനേതാവ്, സ്‌പെഷ്യൽ കൗൺസിലർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, തിരൂർ തുഞ്ചൻ സ്മാരക മാനേജിങ് കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ, മക്കൾ: പരേതയായ സാജിത, ഖൈറുന്നിസ. മരുമക്കൾ: ഹനീഫ, ഇബ്രാഹീം

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News