കഴക്കൂട്ടത്ത് ഏഴ് വയസുകാരന് മര്‍ദനമേറ്റതായി പരാതി

അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന മര്‍ദിച്ചെന്നാണ് കുട്ടിയുടെ അമ്മവീട്ടുകാര്‍ പറയുന്നത്

Update: 2022-05-24 01:34 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് മര്‍ദനമേറ്റതായി ചൈല്‍ഡ് ലൈനില്‍ പരാതി. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന മര്‍ദിച്ചെന്നാണ് കുട്ടിയുടെ അമ്മവീട്ടുകാര്‍ പറയുന്നത്. രണ്ടാനമ്മയുടെ മർദനത്തിൽ കുട്ടിയുടെ മുൻ മുൻവശത്തെ പല്ല് ഇളകിപ്പോയതായും ആരോപണമുണ്ട്.

പള്ളിതുറ സ്വദേശി സൈനസ് രണ്ടാം ഭാര്യ ഇടുക്കി സ്വദേശിനിയായ യുവതി എന്നിവർക്കെതിരെയാണ് കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കൾ പരാതി നൽകിയത്. രണ്ടര വർഷം മുൻപാണ് സൈനസും ആദ്യ ഭാര്യയായ മര്യനാട് സ്വദേശിനിയും തമ്മിലുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ കാനഡയിൽ ജോലിക്ക് പോയി. അമ്മ പോയതും സൈനസ് ബലമായി കുട്ടിയെ കൊണ്ട് പോയി ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ അടുക്കൽ എത്തിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടാനമ്മയുടെ മര്‍ദനത്തില്‍ കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകിപ്പോയതായി കുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയിൽ പറയുന്നു. കോടതി മുഖാന്തരമാണ് കുട്ടിയെ വിട്ടുകിട്ടിയത്. വീട്ടുകാര്‍ പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് കുട്ടിക്ക് ചികിത്സ നല്‍കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News