'വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചു'; ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ അലിൻ ജോസ് പെരേര, സന്തോഷ് വർക്കി തുടങ്ങിയവർക്കെതിരെ കേസ്

സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് വീട്ടിൽ കയറി പീഡിപ്പിച്ചതായി പരാതിയുയർന്നത്.

Update: 2024-08-29 09:16 GMT

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാൻസ്‌ജെൻഡറിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്. ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബർ സന്തോഷ് വർക്കി (ആറാട്ടണ്ണൻ), അലിൻ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഏപ്രിൽ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാം പ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ആഗസ്റ്റ് 13-നാണ് പരാതി നൽകിയത്. രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News