പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെയാണ് സ്ഥാപന ഉടമ രവീന്ദ്രൻ അതിക്രമം നടത്തിയത്

Update: 2025-10-12 12:31 GMT

Photo| MediaOne

എറണാകുളം: പെരുമ്പാവൂരിൽ  11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെയാണ്  സ്ഥാപന ഉടമ രവീന്ദ്രൻ അതിക്രമം നടത്തിയത്. തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സെപ്റ്റംബർ 26ന് വൈകിട്ടായിരുന്നു സംഭവം. ഭയം കാരണം കുട്ടി ആദ്യഘട്ടത്തിൽ വിവരങ്ങൾ  ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കടയിലെത്തിയ സമയത്ത് അമ്മയെയും തുടർന്ന് ടീച്ചറെയും വിവരമറിയിക്കുകയായിരുന്നു. ടീച്ചർ അറിയിച്ചതിനെ തുടർന്നെത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വിവരം പൊലീസിന് കൈമാറുകയായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News