മൂന്നരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 60 വർഷം കഠിന തടവ്

ചിറ്റാറ്റുകര സ്വദേശി ഷാജി 1,50,000 രൂപ പിഴയും നൽകണം

Update: 2023-07-27 13:06 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എറണാകുളം ചിറ്റാറ്റുകര സ്വദേശി ഷാജിയെ അറുപത് വർഷം കഠിന തടവിന് ശിക്ഷിച്ചു.

പ്രതി 1,50,000 രൂപ പിഴയും നൽകണം. പിഴത്തുക അടച്ചിട്ടില്ലെങ്കിൽ 18 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. പറവൂർ അതിവേഗ സ്‌പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വെച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വടക്കേക്കര പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. 13 സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News