എസ്.ഡി കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം

പുറത്തുനിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

Update: 2022-12-02 16:33 GMT

ആലപ്പുഴ: എസ്.ഡി കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം. കോളജ് യൂണിയൻ ഇലക്ഷനു മുമ്പുള്ള കൊട്ടിക്കലാശത്തിനിടെയാണ് സംഘർഷമുണ്ടായത്.

പെൺകുട്ടികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുറത്തുനിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും മർദിച്ചന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. എന്നാൽ, എ.ഐ.എസ്.എഫ് പ്രവർത്തകർ മനഃപൂർവം സംഘർഷം ഉണ്ടാക്കിയെന്നാണ് എസ്എഫ്‌ഐ ആരോപണം.

തിങ്കളാഴ്ച നടക്കുന്ന തെരെഞ്ഞെടുപ്പിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും രണ്ടായിട്ടാണ് മത്സരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോളജിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് സംഘർഷത്തിനിടയാക്കിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News